---
title: "മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സംഘര്‍ഷം: സര്‍വ്വകക്ഷി യോഗം നാളെ"
english_title: "Mappayyur gov vocational higher secondery school conflict: All party meeting tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73938/Mappayyur gov vocational higher secondery school conflict: All party meeting tomorrow"
published_at: "2022-10-11T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634591745ffc8_OBIT_CARD_JPG.JPG"
keywords: []
---

# മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സംഘര്‍ഷം: സര്‍വ്വകക്ഷി യോഗം നാളെ

> **Lead Summary:** **മേപ്പയൂര്‍**: മേപ്പയ്യൂര്‍ സ്‌കൂളില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തീരുമാനമായെന്ന് കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് വി.ടി സൂരജ്. ഇന്നലെ വൈകിട്ട് കെഎസ്‌യു അനുഭാവി അര്‍ജ്ജുന്‍ബാബുവിനെ ഒരുകൂട്ടം ആളുകള്‍ റോഡില്‍ വച്ച് ആക്രമിച്ചിരുന്നു.

## Article Content

**മേപ്പയൂര്‍**: മേപ്പയ്യൂര്‍ സ്‌കൂളില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തീരുമാനമായെന്ന് കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് വി.ടി സൂരജ്. ഇന്നലെ വൈകിട്ട് കെഎസ്‌യു അനുഭാവി അര്‍ജ്ജുന്‍ബാബുവിനെ ഒരുകൂട്ടം ആളുകള്‍ റോഡില്‍ വച്ച് ആക്രമിച്ചിരുന്നു.

പിന്നീട് അര്‍ജ്ജുന്‍ബാബു പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും മലബാര്‍ മെഡിക്കല്‍ കോളേജിലും ചികിത്സതേടി. കഴിഞ്ഞ രണ്ടാഴ്ച കാലമായി കെഎസ്‌യു പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദ്ധനം ഏല്‍ക്കുകയും കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നെന്നും കെഎസ്‌യു പറഞ്ഞു.

തുടര്‍ന്ന് സ്‌കൂളില്‍ ഇന്നലെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും കെഎസ്‌യു ആരോപിച്ചു.

ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവര്‍ സ്‌കൂളില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും കെഎസ്യു പ്രവര്‍ത്തകര്‍ പഠിപ്പുമുടക്ക് സമരം നടത്തുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും ചര്‍ച്ച നടക്കുകയും കെഎസ്‌യു നേതാക്കള്‍ ആവശ്യങ്ങളും ആശങ്കകളും അധികൃതര്‍ക്ക് മുന്നില്‍ ഉന്നയിക്കുകയും ചെയ്തു.

തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തീരുമാനമാനിച്ചത്. കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് വി.ടി സൂരജ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍, അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രാമദാസന്‍, ഷബീര്‍ ജനത്ത്, സി എം ബാബു, ആദില്‍ മുണ്ടിയത്ത്, ലതേഷ് പുതിയടത്ത് തുടങ്ങിയവരും സമരരംഗത്ത് ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73938/Mappayyur gov vocational higher secondery school conflict: All party meeting tomorrow)